Sorry, you need to enable JavaScript to visit this website.

മരുഭൂമിയില്‍ പെട്ടെന്നൊരു നദി, അല്‍ റമായിലേക്ക് ആളുകളൊഴുകുന്നു

ബുറൈദ- അല്‍ഖസീമിലെ പ്രശസ്തമായ അല്‍റമാ താഴ്‌വര, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തണിഞ്ഞു. മരുഭൂമിയില്‍ ഉറവ പൊട്ടിയ 'നദി'  മനോഹരമായ കാഴ്ചയായി. നിരവധി പേരാണ് ഈ സുന്ദരദൃശ്യം കാണാനെത്തുന്നത്.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലുതും പ്രശസ്തവുമായ താഴ്‌വരകളില്‍ ഒന്നായണ് വാദി അല്‍റാമ.  സൗദി അറേബ്യയുടെ വടക്കുകിഴക്ക് മുതല്‍ ഇറാഖുമായുള്ള അതിര്‍ത്തി വരെ ഇത് പരന്നു കിടക്കുന്നു.
ചിത്രങ്ങള്‍ കാണാം.

ചിത്രങ്ങളെടുത്തത്:  അഹമ്മദ് അല്‍ ഹമീദ്, സബഖ്

 

Latest News