അനിലിന് പകരം ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിന്‍

തിരുവനന്തപുരം - പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ അകപ്പെട്ടു രാജിവച്ച അനില്‍ ആന്റണിക്ക് പകരമായി ഡോ. പി.സരിനെ കോണ്‍ഗ്രസ് നിയമിച്ചു. അനില്‍ വഹിച്ചിരുന്ന കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനമാണ് സരിന് നല്‍കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍.

കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. വീണാ നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ബി.ആര്‍.എം. ഷെഫീര്‍, നിഷ സോമന്‍, ടി.ആര്‍. രാജേഷ്, താരാ ടോജോ അലക്‌സ് എന്നിവരെ പരിഗണിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News