സൗദിയിലേക്ക് വിസ അനുവദിക്കുന്നതിന് പുതിയ നിർദ്ദേശവുമായി എംബസി, ഫാമിലി വിസക്കാരും ശ്രദ്ധിക്കണം

ജിദ്ദ- ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വിസ അനുവദിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി ന്യൂദൽഹിയിലെ സൗദി എംബസി. ഇത് സംബന്ധിച്ച് ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകി. ഓരോ വിസയും അനുവദിക്കുന്നതിന് നൽകേണ്ട രേഖകളും അതിന്റെ വിശദാംശങ്ങളുമാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്.

എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്..

ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ ഒറിജിനൽ ബാങ്കിന്റെ ഒപ്പും സീലും സഹിതം സമർപ്പിക്കണം. 
മോഫ(മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ്)യിൽ രജിസ്‌ട്രേഷൻ നടത്തുമ്പോൾ യഥാർഥ പ്രൊഫഷൻ രേഖപ്പെടുത്തണം.
ഫാമിലി വിസിറ്റ് വിസക്കുള്ള അപേക്ഷ മോഫയിൽ പൂർത്തിയാക്കുമ്പോൾ യഥാർത്ഥ പ്രൊഫഷൻ തന്നെ ചേർക്കണം. 
ലേബർ വിസ സ്റ്റാംപിംങ്ങിന് അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ പേരും പ്രൊഫഷനും പ്രത്യേകം ഹൈലൈറ്റ് ചെയ്യണം. 
സമര്‍പ്പിക്കുന്ന അപേക്ഷയില്‍ സൗദി എംബസിയുടെയോ, കള്‍ച്ചറല്‍ അറ്റാഷേയുടെയോ അറ്റസ്റ്റേഷന്‍ ആവശ്യമില്ല. പകരം സര്‍ട്ടിഫിക്കറ്റില്‍ അപേക്ഷയോടൊപ്പം അപോസ്റ്റിൽ മതിയാകും. ഇക്കാര്യം നേരത്തെ മുംബൈയിലെ സൗദി കോണ്‍സുലേറ്റ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇന്ന് ദല്‍ഹിയിലെ സൗദി എംബസി അംഗീകരിച്ചത്.   (മിനിസ്ട്രി ഓഫ് അഫേഴ്‌സിന്റെ പ്രത്യേക സീലാണ് അപോസ്റ്റിൽ). പുതിയ നിർദ്ദേശം അപേക്ഷകർക്ക് ഉപകാരപ്രദമാണെന്ന് കംഫർട്ട് ട്രാവൽസ് മേധാവി മുഹമ്മദ് ഹലീം മലയാളം ന്യൂസിനോട് പറഞ്ഞു.

Tags

Latest News