Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ഷേത്രഭരണത്തിൽ സർക്കാറുകൾ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി

ന്യൂദൽഹി- ക്ഷേത്രങ്ങളുടെ ഭരണത്തിൽ നിന്ന് സർക്കാരുകൾ അകന്നു നിൽക്കണമെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിലെ കുർണൂലിലെ അഹോബിലം ക്ഷേത്രത്തിന്റെ ഭരണ നിർവഹണത്തിനായി എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചത്. ക്ഷേത്ര ഭരണം കൈയാളാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനയുടെ 26(ഡി) വകുപ്പിന്റെ ലംഘനമാണെന്നും ക്ഷേത്രം നടത്തിപ്പിനുള്ള മഠാധിപതിയുടെ അവകാശം ലംഘിക്കുന്നതാണെന്നും ജസ്റ്റീസുമാരായ എസ്.കെ കൗൾ, എ.എസ് ഓക തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
    എന്ത് കാര്യത്തിനാണ് ക്ഷേത്ര ഭരണത്തിൽ കടന്നു കയറണമെന്ന്് ആവശ്യപ്പെടുന്നതെന്ന് ആന്ധ്ര സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡിയോട് ജസ്റ്റീസ് കൗൾ ചോദിച്ചു. റെഡ്ഡിയുടെ ഹ്രസ്വമായ വിശദീകരണം കേട്ടതിന് ശേഷവും മതപരമായ കാര്യങ്ങൾ വിശ്വാസികൾക്ക് വിട്ടു കൊടുക്കൂ എന്നാണ് ജസ്റ്റീസ് പറഞ്ഞത്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അഹോബിലം മഠത്തിനാണ് കുർണൂലിലെ ക്ഷേത്രത്തിന്റെ നടപ്പിനുള്ള പൂർണ അവകാശമെന്നായിരുന്നു ഹൈക്കോടതിയും വിധിച്ചത്. ക്ഷേത്രവും മഠവും രണ്ടാണെന്ന സർക്കാരിന്റെ വാദവും കോടതി തള്ളിയിരുന്നു. ക്ഷേത്രവും മഠവും സ്ഥിതി ചെയ്യുന്നത് രണ്ടിടങ്ങളിലാണെന്നത് കൊണ്ടു മാത്രം ഉടമസ്ഥാവകാശം ഇല്ലാതാകുന്നില്ല. ചരിത്രപരമായ രേഖകളിലും സാഹിത്യത്തിലും പുരാവസ്തു രേഖകളിൽ പറയുന്നതനുസരിച്ചും പുരാതന കാലം മുതൽ ക്ഷേത്രത്തിന്റെ നടത്തിപ്പ് അഹോബിലം മഠത്തിനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 
    
    
 

Tags

Latest News