Sorry, you need to enable JavaScript to visit this website.

മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് - മകളെ ഡോക്ടറെ കാണിച്ച് വീ്ട്ടിലേക്ക് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. എൻ.ജി.ഒ ക്വാർട്ടേഴ്‌സ് മാലൂർകുന്ന് പറക്കുളം ഫാത്തിമ സുൽഫത്ത് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ആയിഷ സൈദ(4)ക്ക് നിസ്സാര പരിക്കേറ്റു. മകളെ ഡോക്ടറെ കാണിച്ച് കോട്ടുളിയിൽ നിന്ന് മടങ്ങവെ പൊറ്റമ്മൽ വച്ചാണ് അപകടമുണ്ടായത്. 
 സ്‌കൂട്ടർ ബസ്സിനടിയിൽപെട്ട് യുവതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായാണ് വിവരം. സി.പി.എം പറക്കുളം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഫാത്തിമ സുൽഫത്ത്. ഭർത്താവ്: മുഹമ്മദ് സാലിഹ് (എ.കെ സ്റ്റോഴ്‌സ്). മക്കൾ: ഷസിൻ മുഹമ്മദ് (സെൻറ് ജോസഫ് സ്‌കൂൾ), ആയിഷ സൈദ (യു.കെ.ജി വിദ്യാർത്ഥിനി, നുസറത്ത് മഹൽ സ്‌കൂൾ). പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്‌സത്ത്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, നുഫൈസ, മാഷിദ.


'ലക്ഷദ്വീപിൽ ഹൈക്കോടതി വിധി പരിഗണിക്കണം'; സുപ്രിം കോടതിയിലും മുഹമ്മദ് ഫൈസലിന് ആശ്വാസം
ന്യൂദൽഹി -
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിൽ സുപ്രിംകോടതിയിൽനിന്നും സിറ്റിംഗ് എം.പിക്ക് ആശ്വാസവിധി. ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. 
 കെ.എം. ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കുമ്പോൾ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കവരത്തി സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുക്കണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
 ഒരു എം.എൽ.എ അല്ലെങ്കിൽ എം.പി ശിക്ഷിക്കപ്പെടുന്ന ദിവസം തന്നെ അയോഗ്യനാക്കപ്പെടണമെന്നുണ്ട്. എന്നാൽ വിചാരണകോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിലാണ്. 
 മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സ്ഥലം എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് ഉൾപ്പെടെയാണ് കവരത്തി സെഷൻസ് കോടതി വിധിച്ചിരുന്നത്. ഇതാണ് കേരള ഹൈക്കോടതി കഴിഞ്ഞദിവസം മരവിപ്പിച്ച് വിധി പുറപ്പെടുവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം തടയാനും നീതി ലഭ്യമാക്കാനുമായി ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചത്.
 കവരത്തി വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് ഫൈസൽ ജയിലിൽ മോചിതനായ ശേഷമാണ് ഹരജിയുമായി സുപ്രിം കോടതിയിലേക്ക് നീങ്ങിയത്. മുഹമ്മദ് ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വിചാരണക്കോടതി മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് അപ്പീൽ കോടതി റദ്ദാക്കിയാൽ അയോഗ്യത ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി.
 

Latest News