Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ് റിലീസായി: ഇരട്ട ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക് 

കൊച്ചി- പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രെയ്‌ലര്‍ റിലീസായത്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങാണ് റിലീസായിരിക്കുന്നത്. 

മലയാളിക്ക് പ്രിയപ്പെട്ട 'എന്തിനാടി പൂങ്കുയിലേ' എന്ന നാടന്‍ പാട്ടു ബെനഡിക് ഷൈനിനും അഖില്‍ ജെ ചന്ദിനും ഒപ്പം ആലപിച്ചിരിക്കുന്നത് നായകന്‍ ജോജു ജോര്‍ജ് തന്നെയാണ്. ഇരട്ട പോലീസുകാരായെത്തുന്ന ജോജു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന ചിത്രം കൂടിയാണ് ഇരട്ട. 

മണികണ്ഠന്‍ പെരുമ്പടപ്പാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. സോങ് അറേഞ്ചിങ് ആന്‍ഡ് പ്രൊഡ്യൂസിങ് നിര്‍വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയാണ്. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന 'ഇരട്ട'യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം. ജി. കൃഷ്ണന്‍ ആണ്. 

'എന്തിനാടി പൂങ്കുയിലേ' ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാര്‍ ഇവരാണ്.
ബാക്കിങ് വോക്കല്‍: നവീന്‍ നന്ദകുമാര്‍, ബാസ്സ്: നേപ്പിയര്‍ നവീന്‍, റിതം: ശ്രുതിരാജ്, സെഷന്‍ ക്രമീകരണം: ഡാനിയേല്‍ ജോസഫ് ആന്റണി, മനീത് മനോജ്, മൈന്‍ഡ് സ്‌കോര്‍ മ്യൂസിക്, കൊച്ചി, അസിസ്റ്റന്റ്: നജിദ് നിസാമുദീന്‍, വോക്കല്‍ ട്യൂണ്‍: ഡാനിയേല്‍ ജോസഫ് ആന്റണി, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ്: മിഥുന്‍ ആനന്ദ്, ചീഫ് അസോസിയേറ്റ്: അഖില്‍ ജെ ആനന്ദ് എന്നിവരാണ്. റെക്കോര്‍ഡിങ് സ്റ്റുഡിയോ 
മൈന്‍ഡ്‌സ്‌കോര്‍ മ്യൂസിക്, കൊച്ചി, സൗണ്ട്ടൗണ്‍ സ്റ്റുഡിയോ, ചെന്നൈ, സപ്താ റെക്കോര്‍ഡ്സ്, കൊച്ചി.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി. ഒ. പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍: മനു ആന്റണി, ആര്‍ട്ട്: ദിലീപ് നാഥ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ്, സ്റ്റണ്ട്‌സ്: കെ. രാജശേഖര്‍.

Latest News