ജപ്പാന് സമീപം ചൈനീസ് കപ്പല്‍ മുങ്ങി

ടോക്യോ- ജപ്പാന്‍ തീരത്ത് കപ്പല്‍ മുങ്ങി ആറ് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ചൈനയില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള ജീവനക്കാരുമായി പോയ ജിന്‍ ടിയാന്‍ എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. 

ജപ്പാനിലെ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും മിലിട്ടറിയില്‍ നിന്നുമുള്ള കപ്പലുകളും വിമാനങ്ങളും തെരച്ചില്‍ നടത്തി 13 ജീവനക്കാരെ രക്ഷപ്പെടുത്തി. പ്രദേശത്തെ മൂന്ന് സ്വകാര്യ കപ്പലുകള്‍ അഞ്ച് ജീവനക്കാരെ രക്ഷിക്കാന്‍ സഹായിച്ചതായി ജപ്പാനിലെ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

6,651 ടണ്‍ ഭാരമുള്ള ജിന്‍ ടിയാന്‍ ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലാണെന്ന് ജപ്പാന്റെ തീരസംരക്ഷണ സേന അറിയിച്ചു.
 

Latest News