പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ദമാം - പ്രവാസി വെൽഫെയർ ദമാം റീജീയണൽ കമ്മിറ്റി 2023-24 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജി.സി.സി രാജ്യങ്ങളിലെ പേര് ഏകീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി അബ്ദുറഹീം തിരൂർക്കാടിനേയും ജനറൽ സെക്രട്ടറിയായി ബിജു പൂതക്കുളത്തേയും ട്രെഷററായി അയ്മൻ സഈദിനേയും തെരഞ്ഞെടുത്തു.

ജംഷാദലി കണ്ണൂർ, അനീസ മെഹബൂബ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സംഘടനാ സെക്രട്ടറിമാരായി റഊഫ് ചാവക്കാട്, തൻസീം കണ്ണൂർ എന്നിവരേയും ഫൈസൽ കുറ്റിയാടി (പബ്ലിക് റിലേഷൻ), അമീൻ വി. ചൂനൂർ (മീഡിയാ), ഷബീർ ചാത്തമംഗലം, മുഹ്‌സിൻ ആറ്റശ്ശേരി, സമീയുള്ള കൊടുങ്ങല്ലൂർ, ജമാൽ കൊടിയത്തൂർ, ഷക്കീർ ബിലാവിനകത്ത്, ആഷിഫ് കൊല്ലം, ജമാൽ പയ്യന്നൂർ, നാസ്സർ വെള്ളിയത്ത്, ഷരീഫ് കൊച്ചി, സലീം കണ്ണൂർ, ഹാരിസ് കൊച്ചി, അൻവർ സാദത്ത്, അബ്ദുള്ള സൈഫുദ്ധീൻ, സുനില സലിം, ഫാത്തിമ ഹാഷിം, സജന സക്കീർ എന്നീ ഇരുപത്തഞ്ചംഗ കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് കിഴക്കൻ പ്രവിശ്യ ആക്ടിംഗ് പ്രസിഡന്റ് സിറാജ് തലശ്ശേരി, ജനറൽ സെക്രട്ടറി അൻവർ സലീം എന്നിവർ നേതൃത്വം നൽകി.
 

Tags

Latest News