മലര്‍വാടി റിപ്പബ്ലിക്ക് ദിന, ബാലോത്സവം ശനിയാഴ്ച, ഡി.സി.ജെ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്യും

ജിദ്ദ- റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലവര്‍വാടി ജിദ്ദ നേര്‍ത്ത് സംഘടിപ്പിക്കുന്ന ബാലോത്സവം ശനിയാഴ്ച. കിലോ മൂന്ന് അല്‍ മജ്ദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ പത്ത് മണിവരെയാണ് പരിപാടി.
കുട്ടികള്‍ക്കുള്ള മത്സരങ്ങളും കലാപരിപാടികളുമായി ഒരുക്കുന്ന ബാലോത്സവം ജിദ്ദ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ് കോണ്‍സലുമായ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്യും. നേരത്തെ മലര്‍വാടി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ബാലോത്സവ വേദിയില്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.
കുടുംബങ്ങള്‍ക്ക് കുട്ടികളോടൊപ്പം ഒരു സായാഹ്നം ആസ്വദിക്കാവുന്ന തരത്തിലാണ് ബാലോത്സവം ഒരുക്കിയിരിക്കുന്നത്. സ്‌പോര്‍ടസ്, ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ബാലോത്സവ വേദിയിലെത്തിയും മത്സരങ്ങൾക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Tags

Latest News