VIDEO സൗദിയില്‍ രഹസ്യ പോലീസ് പിന്തുടര്‍ന്ന് കാറുകള്‍ പിടിച്ചു

റിയാദ് - വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ച ഏതാനും കാറുകള്‍ റിയാദില്‍ നിന്ന് രഹസ്യ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ ട്രാഫിക് പോലീസ് നടത്തിയ പരിശോധനകളിലാണ് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ച് സഞ്ചരിക്കുന്ന കാറുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇത്തരം കാറുകളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവര്‍മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ച് സഞ്ചരിച്ച കാറുകള്‍ കണ്ടെത്തി രഹസ്യ ട്രാഫിക് പോലീസുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തുവിട്ടു.

 

 

Latest News