Sorry, you need to enable JavaScript to visit this website.

ശ്രീദേവിയുടെ മരണത്തിന് പിന്നില്‍  ദാവൂദ് ഇബ്രാഹിമെന്ന് വേദ് ഭൂഷണ്‍

നടി ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്റ് കമ്മിഷണറായ വേദ് ഭൂഷണ്‍ രംഗത്ത്. നടിയുടെ മരണം ആകസ്മികമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് വേദ് ഭൂഷണ്‍ വെളിപ്പെടുത്തുന്നത്.
ഇത് തന്റെ സംശയം മാത്രമല്ലെന്നും അദ്ദേഹം പറയുന്നു. ശ്രീദേവി കഴിഞ്ഞിരുന്ന ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ താമസിച്ച് തന്റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ എടുത്തുപറയേണ്ടുന്ന ഒരു കാര്യം മരണം സംഭവിച്ച ഹോട്ടല്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നതാണ്. 
കേസ് അന്വേഷണത്തില്‍ വേണ്ട സഹകരണം ലഭിച്ചില്ല. മാത്രമല്ല ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാമാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന തന്റെ സംശയം ബലപ്പെടുത്തിയതെന്ന് വേദ് ഭൂഷണ്‍ വ്യക്തമാക്കി. എന്തായാലും തന്റെ കണ്ടെത്തലുകളുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വേദ് ഭൂഷണ്‍.

Latest News