Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

VIDEO അപരിചിതരില്‍നിന്ന് വാങ്ങരുത് മോളേ; കുരങ്ങ് കുഞ്ഞിനെ പഠിപ്പിക്കുന്ന വീഡിയോ

അപരിചിതരില്‍നിന്ന് ഭക്ഷണം സ്വീകരിക്കരുതെന്ന് മാതാപിതാക്കള്‍ എപ്പോഴും കുട്ടികളെ പഠിപ്പിച്ചിക്കാറുണ്ട്. പൊതു വാഹനങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, പരിചയമില്ലാത്തയാള്‍ നല്‍കുന്ന ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
തെറ്റായ ഉദ്ദേശ്യങ്ങളുള്ള ആളുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് മാതാപിതാക്കള്‍ ഇത്തരത്തില്‍ സുപ്രധാന പാഠം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നത്.
മനുഷ്യര്‍ മാത്രമല്ല, കുരങ്ങന്മാരും അപരിചിതരില്‍നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഇങ്ങനെ പഠിപ്പിക്കാറുണ്ടെന്നാണ്  ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോ കാണിക്കുന്നത്. വീഡിയോയില്‍ ഒരു കുരങ്ങ് തന്റെ കുഞ്ഞിന് സമാനമായ പാഠം നല്‍കുകയാണ്. അപരിചിതരില്‍നിന്ന് ഭക്ഷ്യവസ്തുക്കളൊന്നും സ്വീകരിക്കരുതെന്നാണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷങ്ങളെയാണ് ആകര്‍ഷിച്ചത്. രസകരമായ 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ കുരങ്ങന് പഴം നല്‍കാന്‍ ശ്രമിക്കുന്നത് കാണം. എന്നാല്‍ കുഞ്ഞിന്റെ അതീവ ശ്രദ്ധയുള്ള അമ്മ പെട്ടെന്ന് ഇടപെട്ട് തന്റെ ഓമനത്തമുള്ള കുട്ടിയെ ഭക്ഷണം സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നു.
പച്ച നിറമുള്ള ഒരു പഴം പിടിച്ച് മനുഷ്യന്‍ കൈനീട്ടുന്ന നിമിഷം,  കുട്ടിക്കുരങ്ങ് ആ മനുഷ്യന്റെ അടുത്തേക്ക് നീങ്ങുന്നു. എന്നാല്‍ പഴം കഴിച്ചുകൊണ്ടിരുന്ന അമ്മ കുഞ്ഞിന്റെ ഉദ്ദേശ്യം മനസ്സിലാക്കി, തന്നിലേക്ക് പിടിച്ചുവലിക്കുന്നു.  തുടര്‍ന്ന് അമ്മക്കുരങ്ങ് പഴം നല്‍കാന്‍ ശ്രമിക്കുന്നയാളോട്  ദേഷ്യം പ്രകടിപ്പിക്കുന്നു.
അപരിചിതരില്‍ നിന്ന് ഭക്ഷണം സ്വീകരിക്കരുതെന്ന് കുരങ്ങ് തന്റെ കുഞ്ഞിനെ പഠിപ്പിക്കുന്നു...' എന്നാണ് രസകരമായ ട്വീറ്റിന്  നല്‍കിയ അടിക്കുറിപ്പ്.

 

Latest News