സലാലയിൽ കൊടുങ്കാറ്റ് തുടങ്ങി

സലാല- മെക്കുന്ന ചുഴലിക്കാറ്റ് ശക്തിയേറി ഒമാൻ തീരത്തേക്ക് എത്തി. സലാലയിലും പരിസരങ്ങളിലും ശക്തമായ മഴയുണ്ട്. നിലവിൽ തീരദേശത്ത്‌നിന്ന് 140 കിലോമീറ്റർ അകലെയാമ് മെക്കുന്ന സ്ഥിതി ചെയ്യുന്നതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ന് ഉച്ചക്ക് ശേഷം വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങളും കടപുഴകി. രാവിലെ മുതൽ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. ശക്തമായ മുന്നൊരുക്കങ്ങളാണ് ഒമാൻ ഭരണകൂടം നൽകിയത്. നിരവധി സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യവകുപ്പിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചിത്രങ്ങൾ കാണാം..
 

Latest News