Sorry, you need to enable JavaScript to visit this website.

പത്താന്‍ ബോളിവുഡ് വ്യവസായത്തിന് കരുത്താകും, പ്രശംസിച്ച് കങ്കണ

മുംബൈ- ഷാരൂഖ് ഖാന്‍ നായകനായെത്തിയ പത്താനെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. പത്താന്‍ വളരെ നന്നായി പോകുന്നുവെന്നും ഇത്തരം ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദി സിനിമ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പിന്നിലായിപ്പോയെന്നും സിനിമാ വ്യവസായത്തെ തിരികെക്കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പത്താന്‍ ഭീമമായ ബജറ്റില്‍ നിര്‍മിച്ച വലിയൊരു സിനിമയാണെന്ന് കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്ന അനുപം ഖേര്‍ ചൂണ്ടിക്കാട്ടി.
'എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണ തന്നെയാണ്.
അതേസമയം, വിവാദങ്ങള്‍ പത്താന് ഗുണംചെയ്തുവെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആനന്ദ് സിദ്ധാര്‍ഥാണ് പത്താന്‍ സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം.
നൂറിലേറെ രാജ്യങ്ങളില്‍ റിലീസെന്ന റെക്കോഡുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

 

Latest News