സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദ്- കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്.  ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പോലീസ് റിപ്പോര്‍ട്ട്.
കഴിഞ്ഞ എട്ടുവര്‍ഷമായി ബദിയയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തു വരുന്ന  മണികണ്ഠന്‍ മുസാഹ്മിയായിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു.  കാസര്‍ഗോഡ് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍  കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക  എന്നിവര്‍ സഹോദരങ്ങള്‍. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.

Tags

Latest News