Sorry, you need to enable JavaScript to visit this website.

മലയാളികള്‍ പരിഹസിച്ചിരുന്നോട്ടെ,  ഹണി റോസിന് തെലുങ്കില്‍ ഡിമാന്റേറെ 

ഹൈദരാബാദ്-കഴിഞ്ഞ രണ്ടു ദശകങ്ങളോളം മലയാള ചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് ഹണി റോസ്. സ്വന്തം അധ്വാനത്തിലൂടെ പടിപടിയായി വളര്‍ച്ച കൈവരിച്ച നടി. എന്നാല്‍ മലയാളികളുടെ സൈബര്‍ ലോകത്ത് പരിഹാ പാത്രമാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള ഈ സുന്ദരി. അടുത്ത കാലത്ത് ഇത്രയേറെ ബോഡി ഷെയിമിംഗിന് വിധേയമാക്കപ്പെട്ട വേറൊരു അഭിനേത്രി മലയാളത്തിലുണ്ടാവില്ല. ഇന്‍സ്റ്റ റീലില്‍ വരെ ഹണിയെ കളിയാക്കുന്നത് പലര്‍ക്കും രസമാണ്. ഏറ്റവും കൂടുതല്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവാര്‍ഡ് ഹണി റോസിനെന്നും പറഞ്ഞും കളിയാക്കാറുണ്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് തെലുങ്കില്‍ തിരക്കുള്ള താരമായി മാറുകയാണ് ഹണി റോസ് ഇപ്പോള്‍. തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഡി സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നായികയായെത്തിയത് മലയാളി താരം ഹണി റോസായിരുന്നു.ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു
ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചത്
ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം അനില്‍ രവിപുടിയാകും സംവിധാനം ചെയ്യുക. തെലുങ്കില്‍ മികച്ച ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലയ്യ ഒരു ചടങ്ങിനിടെ പറഞ്ഞിരുന്നു ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിച്ചത്. നയന്‍സിനേയും അമല പോളിനേയും പോലെ ഹണിയേയും കേരം തിങ്ങും നാട്ടിന് നഷ്ടപ്പെടുമോ എന്നാണ് ആശങ്ക. 

Latest News