ബോധവത്കരണ ക്ലാസിൽ യുവതി പീഡന വിവരം വെളിപ്പെടുത്തി, യുവാവ് അറസ്റ്റിൽ

ഒറ്റപ്പാലം- മാനസികവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 21-കാരിയുടെ പരാതിയിൽ പഴയലക്കിടി അകലൂർ വെള്ളിക്കുളങ്ങര ഹംസ(28)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16നായിരുന്ന കേസിനാസ്പദമായ സംഭവം. പ്രതി നടത്തുന്ന സ്ഥാപനത്തിൽ വെച്ചും വീടിനു സമീപത്തു വെച്ചും താൻ പീഡനത്തിനിരയായതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഒരു ബോധവൽക്കരണ ക്ലാസിൽ വെച്ചാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു.
 

Latest News