ജിദ്ദ മൈത്രി മഴവില്ല് ചിത്രരചനാ മത്സരം നാളെ

ജിദ്ദ- മൈത്രി ജിദ്ദ സംഘടിപ്പിക്കുന്ന മൈത്രി മഴവില്ല് സീസൺ-3 ചിത്രരചനാ മത്സരം ജനുവരി 27 വെള്ളിയാഴ്ച നടക്കും. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാലു വിഭാഗങ്ങളിൽ ആയാണ് മത്സരം. നോവൽ ഇന്റർനാഷണൽ സ്‌കൂളിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഫെബ്രുവരി രണ്ടാം വാരത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.  
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് അനുമതി ലഭിച്ചതായി സംഘാടകർ അറിയിച്ചു. മികച്ച പ്രതികരണമാണ് വിദ്യാർഥികളിൽ നിന്നുള്ളതെന്നും ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് http://shorturl.at/kLOTX എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു. 
ഇതോടൊപ്പം വനിതകൾക്കായി പെൺവര എന്ന തലക്കെട്ടിലും മത്സരം സംഘടിപ്പിക്കുന്നുണ്ട്. 
റാമി ബ്രോസ്റ്റ്, പിസ്സറിറ്റ എന്നിവരാണ് മുഖ്യ പ്രായോജകർ. വിജയികൾക്ക് ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങൾക്ക് പുറമെ അർഹർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. പങ്കെടുക്കുന്നവർക്കെല്ലാം സാക്ഷ്യപത്രങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.

Tags

Latest News