മരക്കമ്പ് കത്തിച്ച് കിടന്നുറങ്ങി; സൗദിയില്‍ മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ചു

സകാക്ക - ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ലേനക്ക് തെക്ക് മൂന്നു പേര്‍ ശ്വാസംമുട്ടി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പൂര്‍ണമായും അടച്ച തമ്പില്‍ തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ശ്വാസംമുട്ടി മരിച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ ആശുപത്രിയിലേക്കും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കും നീക്കി.

 

Latest News