ഫാർമസി സൗദിവൽക്കരണം: റിപ്പോർട്ടുകൾ ശരിയല്ല

റിയാദ് - ഫാർമസികൾക്ക് 70 ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കിയിരിക്കുന്നത് എന്ന നിലക്ക് ചില അനധികൃത വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. രണ്ടു ഘട്ടങ്ങളായാണ് ഫാർമസികൾക്ക് സൗദിവൽക്കരണം നിർബന്ധമാക്കിയതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് അൽഹമാദ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ 20 ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കിയത്. 
മൂന്നു വർഷം മുമ്പ് (01.12.1441) മുതലാണ് ആദ്യ ഘട്ട സൗദിവൽക്കരണം നിർബന്ധമാക്കിയത്. ഒരു വർഷത്തിനു ശേഷം (01.12.1442) നടപ്പാക്കിയ രണ്ടാം ഘട്ടത്തിൽ 30 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കി. അഞ്ചും അതിൽ കൂടുതലും ഫാർമസിസ്റ്റുകളുള്ള സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണം നിർബന്ധമാക്കിയത്. സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് സൗദി ഫാർമസിസ്റ്റുകളുടെ കുറഞ്ഞ വേതനം 7,000 റിയാലായി നിർണയിച്ചിട്ടുണ്ടെന്നും സഅദ് അൽഹമാദ് പറഞ്ഞു.
 

Tags

Latest News