ലുലുവില്‍ ഇന്ത്യന്‍ ഉത്സവ് 30 വരെ, തന്റെ രണ്ടാം വീട്ടിലെത്തിയ പ്രതീതി- ഇന്ത്യന്‍ അംബാസഡര്‍

എന്റെ രണ്ടാം വീട്ടിലേക്കുള്ള തിരിച്ചുവരവായി എനിക്ക് തോന്നുന്നു -ഇന്ത്യൻ അംബാസഡർ

റിയാദ്- ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച പഴം പച്ചക്കറികളുള്‍പ്പെടെയുള്ള ഭക്ഷ്യ വൈവിധ്യങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്സവ് ആരംഭിച്ചു. 74ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച നടക്കുന്ന ഈ ഉത്സവം മുറബ്ബ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ്, ലുലുവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ മാസം 30 വരെയാണ് ഇന്ത്യന്‍ ഉത്സവ്. 
പഴം, പച്ചക്കറികള്‍ക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം 12700 ഇനങ്ങളാണ് ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബിരിയാണികളും കറികളുമുള്‍പ്പെടെ ചൂടുള്ള ഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡുകളും പരമ്പരാഗത ബേക്കറികളും ഉത്സവത്തിലെ കൊതിയൂറുന്ന രുചിക്കൂട്ടുകളാണ്.
ഇന്ത്യന്‍ ഭക്ഷ്യ വൈവിധ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ലുലു ഗ്രൂപിന്റെ ഉദ്യമത്തെ പ്രശംസിച്ച അംബാസഡര്‍ ഇന്ത്യ - സൗദി വാണിജ്യ സംസ്‌കാരിക ബന്ധങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന പ്രോത്സാഹനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് അടിവരയിടുന്നതാണെന്ന് പറഞ്ഞു.  സൗദി അറേബ്യയില്‍ ലുലു ഗ്രൂപ് ദീര്‍ഘദൃഷ്ടിയോടെ നടപ്പാക്കുന്ന പദ്ധതികള്‍ വഴി ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിച്ചെന്നും ഇത് സൗദിയുടെ ശോഭന ഭാവിക്ക് മികച്ച സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇന്ത്യയില്‍ മികച്ച ഭക്ഷ്യ സംസ്‌കരണ ശൃംഖലയുള്ള ലുലു, മാംസം, സീഫുഡ്, പഴം, പച്ചക്കറി തുടങ്ങിയവ അതിന്റെ സ്വന്തം ലോജിസ്റ്റിക് സംവിധാനത്തിലൂടെയാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ട്രന്റുകള്‍ക്കനുസരിച്ചുള്ള ഫാഷന്‍ വസ്ത്രങ്ങളും ആഘോഷങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമുള്ള ഡിസൈന്‍ വസ്ത്രങ്ങളും ലഭ്യമാക്കുന്നതോടെ ഇന്ത്യന്‍ സാംസ്‌കാരിക അനുഭവം പൂര്‍ത്തിയാക്കുകയാണ് ലുലു ചെയ്യുന്നത്.
ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാര രംഗത്ത് ലുലു ഏറ്റവും മുന്നിലാണെന്നും 2022ല്‍ 185 മില്യന്‍ അമേരിക്കന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ജിസിസിയിലേക്ക് കയറ്റി അയച്ചെന്നും ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. സൗദി ലുലു മാര്‍ക്കറ്റുകളിലേക്ക് മാത്രം 58 മില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ ഉല്‍പന്നങ്ങളാണെത്തിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളും വിദഗ്ധരായ ഫാഷന്‍ വ്യാപാരികളുമാണ് ലുലുവിന്റെ മുന്നേറ്റത്തിന് സഹായകമാവുന്നത്. അതുവഴി ഇന്ത്യന്‍ ഉത്സവ് മികച്ച അവസരമായി ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ലുലുഹൈപര്‍മാര്‍ക്കറ്റ് ഡോട്ട്‌കോം വഴിയും ഉല്‍പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാം.

Tags

Latest News