കൊച്ചി- ചലച്ചിത്ര താരം കൂടിയായ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സിബി തോമസിന് സ്ഥാനക്കയറ്റം. വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി. വൈ. എസ്. പിയായാണ് സിബി തോമസിന് പുതിയ നിയമനം നല്‍കിയത്.
നേരത്തെ എറണാകുളം പാലാരിവട്ടം, കാസര്‍ഗോട് ആദൂര്‍ സ്റ്റേഷനുകളില്‍ സി. ഐ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
ദീലിഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി തോമസ് അഭിനയരംഗത്തെത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായും രംഗത്തെത്തി. യൂണിവേഴ്സിറ്റി തലത്തില്‍ നാടകത്തില്‍ തിളങ്ങിയ അനുഭവ പരിചയവുമായാണ് സിബി തോമസ് സിനിമയിലെത്തിയത്.
2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡി. ജി. പിയുടെ ബാഡ്ജ് ഓഫ് ഓണറും 2015ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും സിബി തോമസിന് ലഭിച്ചിരുന്നു.