Sorry, you need to enable JavaScript to visit this website.

ഇ പെയ്‌മെന്റ്: നുഖൂദി സര്‍വീസ് കമ്പനിക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സ്

ദോഹ- ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നുഖൂദി സര്‍വീസ് കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചു. ഇതോടെ സാമ്പത്തിക സാങ്കേതിക മേഖലയില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള കമ്പനികളുടെ എണ്ണം
അഞ്ചായി.
 പ്രാദേശിക ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവന ദാതാവായി പ്രവര്‍ത്തിക്കുന്ന ഒരു ഖത്തരി കമ്പനിയാണ് നുഖൂദി സര്‍വീസ് കമ്പനി.
ഓണ്‍ലൈന്‍ വെണ്ടര്‍മാര്‍ക്കും ലേല സൈറ്റുകള്‍ക്കും മറ്റ് വാണിജ്യ ഉപയോക്താക്കള്‍ക്കുമായി ഒരു പേയ്‌മെന്റ് പ്രോസസ്സറും അഗ്രഗേറ്ററും ആയി നുഖൂദി സര്‍വീസ് കമ്പനി പ്രവര്‍ത്തിക്കുന്നു. ഖത്തറിലുടനീളം പേയ്‌മെന്റുകള്‍ സാധ്യമാക്കുന്നതിലൂടെ ഇത് പ്രാദേശിക ഇകൊമേഴ്‌സ് ഇടപാടുകള്‍ക്കും ശക്തി പകരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News