പെരിന്തല്‍മണ്ണ- പത്ത് വയസ്സുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് രണ്ട് വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും. തിരുവാലി കിഴക്കേ വീട്ടില്‍ അലി അക്ബറിനെയാണ് (62) പെരിന്തല്‍മണ്ണ പോക്‌സോ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍. ഐ.പി.സി 377 പ്രകാരം പത്ത് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) നിയമപ്രകാരം പത്ത് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)