റിയാദ് വഴിക്കടവ് കൂട്ടായ്മയായ 'റിവ'യ്ക്ക് പുതിയ ഭാരവാഹികൾ

സൈനുൽ ആബിദ്, റഷീദ് തമ്പലക്കോടൻ, അൻസാർ ചരലൻ, ഹനീഫ, ലത്തീഫ് ബാബു

റിയാദ്- വഴിക്കടവ് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ 'റിവ' പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് ശിഫയിൽ  ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് അടുത്ത പ്രവർത്തന  വർഷത്തേക്കുള്ള 23 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിവയുടെ കഴിഞ്ഞ പ്രവർത്തന കാലയളവിൽ പ്രവാസി വഴിക്കടവുകാരുടെ ജീവകാരുണ്യ പ്രശ്‌നങ്ങളിൽ ഇടപെട്ട് മൂന്ന് ലക്ഷം  രൂപ ധനസഹായം നൽകി. 
ബാബു ഇമ്മി, ഹംസ കർത്തോടത്ത്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മെമ്പർഷിപ്  കാമ്പയിൻ നടത്തും. മെമ്പർമാരായ റിയാദിലെ വഴിക്കടവുകാരായ പ്രവാസികൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. സൈനുൽ ആബിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹനീഫ സ്വാഗതവും റഷീദ് നന്ദിയും  പറഞ്ഞു. 
പുതിയ നിർവാഹക സമിതി അംഗങ്ങളായി സൈനുൽ ആബിദ് തോരപ്പ (പ്രസിഡന്റ്), ഹനീഫ പൂവത്തിപ്പൊയിൽ, ലത്തീഫ് ബാബു (വൈസ് പ്രസിഡന്റുമാർ) റഷീദ് തമ്പലക്കോടൻ (ജനറൽ സെക്രട്ടറി), ഫൈസൽ മാളിയേക്കൽ, സുനിൽ മാമൂട്ടിൽ (ജോ. സെക്രട്ടറിമാർ), അൻസാർ ചരലൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഐ.ടി വിഭാഗം കൺവീനർമാരായി ജിയോ പൂവത്തിപൊയിൽ, ശ്രീജിത്ത് നമ്പ്യാർ, കൾച്ചറൽ വിഭാഗം കൺവീനറായി സലാഹുദ്ധീൻ, വാപ്പു പുതിയറ, നാസർ മൂച്ചിക്കാടൻ എന്നിവരെയും തെരഞ്ഞെടുത്തു. 
അബ്ദുറഹിമാൻ, അഷ്‌റഫ്, ബൈജു, ഹംസ പരപ്പൻ, ഇസ്ഹാക്ക് ചേരൂർ, ജോൺസൻ മണിമൂളി, ചെറിയാപ്പു കടൂരാൻ, നിസാബ് മുണ്ട, സലീം കുഞ്ഞിപ്പ, സുനിൽ മാമൂട്ടിൽ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. റിയാദിൽ പ്രവാസികളായ വഴിക്കടവുകാർക്ക് പുതുതായി റിവയിൽ അംഗത്വം എടുക്കാൻ 0503624222, 0531626794, 0558315036 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
 

Tags

Latest News