റിയാദ്- പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ നടന്നുകൊണ്ടിരിക്കുന്ന സ്വത്ത് കണ്ടുകെട്ടൽ നടപടികളിൽ നിരപരാധികളുടെ ഭൂമി കണ്ടുകെട്ടുന്ന അന്യായമായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് റിയാദ് മങ്കട മണ്ഡലം കെ.എം.സി.സി കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഹർത്താലുകളുടെ മറവിൽ സമാനമായ ധാരാളം കേസുകൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കുറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ മറവിൽ നിരപരാധികളെ വേട്ടയാടാൻ പാടില്ലെന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
മങ്കട മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ കൂടിയ കൗൺസിൽ യോഗത്തിൽ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. കെ.ടി അബൂബക്കർ മങ്കട അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മലപ്പുറം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാട് എന്നിവർ നിരീക്ഷകരായിരുന്നു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവർ സംസാരിച്ചു. റഫീഖ് പൂപ്പലം റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അബൂബക്കർ ഫൈസി വെള്ളില (ചെയർമാൻ), നജ്മുദ്ദീൻ മഞ്ഞളാംകുഴി (പ്രസിഡന്റ്), റിയാസ് തിരൂർക്കാട് (ജനറൽ സെക്രട്ടറി), ശിഹാബ് തങ്ങൾ കുറുവ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷക്കീൽ തിരൂർക്കാട്, മൂസ വടക്കാങ്ങര, റിയാസ് പരിയാരത്ത്, അബ്ദുല്ല ഉരുണിയൻ, റഷീദ് അലി അരിപ്ര, ഷബീബ് കരുവള്ളി, ഷഫീഖ് കുറുവ എന്നിവരെയും, സെക്രട്ടറിമാരായി അലിക്കുട്ടി കടുങ്ങപുരം, ഹാരിസ് വട്ടപ്പറമ്പിൽ, മുസ്തഫ കുളത്തൂർ, സ്വാലിഹ് ചെലൂർ, ഫാസിൽ മൂർക്കനാട്, സമീർ മാനു പാതിരമണ്ണ, ഫാറൂഖ് തിരൂർക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.
ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ അസീസ് വെങ്കിട്ട, അഡ്വ.അനീർ ബാബു, കെ.ടി അബൂബക്കർ, സൈദലവി ഫൈസി, ഷാഹിദ് മാസ്റ്റർ, റഫീഖ് പൂപ്പലം, അബു ചെലൂർ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. റഫീഖ് പൂപ്പലം സ്വാഗതവും റിയാസ് തിരൂർക്കാട് നന്ദിയും പറഞ്ഞു.






