കാലിന്റെ പരിക്ക് ഗൗനിക്കാതെ  ഡാന്‍സ് ചെയ്ത ദുല്‍ഖര്‍ മനം കവര്‍ന്നു 

അഭിനയത്തിനും ഡാന്‍സിനും വേണ്ടി ദുല്‍ഖര്‍ നന്നായി കഷ്ടപ്പെടുന്നുണ്ട്. ഡാന്‍സ് ദുല്‍ഖറിനൊരു പാഷനാണ്. മലയാള സിനിമ താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും നടത്തിയ മെഗാഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതില്‍ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് എടുത്ത് പറയേണ്ടത് തന്നെയാണ്. അമ്മ മഴവില്ല് സൂപ്പര്‍ മെഗാഷോയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ക്കും സ്‌കിറ്റിനും പ്രശംസകള്‍ വാനോളമാണ് ലഭിക്കുന്നത്. പരിക്ക് പറ്റിയ കാലുമായിട്ടായിരുന്നു ദുല്‍ഖറിന്റെ പരിപാടി. അമ്മ മഴവില്ലിനിടെയാണ് ദുല്‍ഖര്‍ സല്‍മാന് പരിക്ക് പറ്റിയത്. 
 പരിപാടിയില്‍ മുഖ്യ ആകര്‍ഷണമായ ജീനി എന്നൊരു കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. കൂടാതെ നൃത്ത രംഗങ്ങളിലും ദുല്‍ഖര്‍ എത്തിയിരുന്നു. ഇതിന്റെ പ്രാക്ടീസിനിടെയാണ് ദുല്‍ഖര്‍ സല്‍മാന് പരിക്ക് പറ്റുന്നത്. കാലുകള്‍ക്ക് പരിക്കു പറ്റിയ ദുല്‍ഖറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടര്‍ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. പക്ഷെ പരിപാടിയുടെ വിജയത്തിനായി ദുല്‍ഖര്‍ സല്‍മാന്‍ അതൊന്നും ചെവികൊള്ളാതെ തന്നെ പരിപാടിയുടെ വിജയത്തിനായി എത്തിച്ചേര്‍ന്നു. പരിപാടിയില്‍ മോഹന്‍ലാലിനൊപ്പം ഭൂതമായും ഒരേസമയം നൃത്തം ചെയ്തും സ്‌കിറ്റുകള്‍ അവതരിപ്പിച്ചു ദുല്‍ക്കര്‍ സല്‍മാന്‍ കയ്യടി നേടി. എന്നാല്‍ ഏറെ കഷ്ടപ്പാടുകള്‍ ഇതിനു പുറകില്‍ ഉണ്ടായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഐസ് കെട്ടിവച്ചാണ് ജീനിയായി എത്തിയത്. പിന്നീട് ഗ്രീന്‍ റൂമില്‍ തിരിച്ചെത്തി ഉടന്‍തന്നെ വേഷം മാറി മറ്റ് കഥാപാത്രമായും അദ്ദേഹം സ്‌റ്റേജില്‍ അവതരിച്ചു. വേദന വളരെയധികം സഹിച്ചു പരിപാടിയുടെ വിജയത്തിനായി കഷ്ടപ്പാടുകള്‍ സഹിച്ച ദുല്‍ഖര്‍ സല്‍മാന്റെ കഥ മമ്മൂട്ടിയുടെ പേഴ്‌സനല്‍ കോസ്റ്റ്യൂമറായ അഭിജിത്ത് നായരാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Latest News