തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- തിരുവനന്തപുരം വെള്ളക്കടവ് ബീമാപ്പള്ളി സ്വദേശി കുളിവിലാകോം വീട്ടില്‍ ശാഹുല്‍ ഹമീദ് (51) അസീസിയ അലി ഇബ്ന്‍ അലി ഹോസ്പിറ്റലില്‍ ഹൃദായഘാതം മൂലം നിര്യാതനായി.
 ഇന്നലെ രാത്രി 12.45ന് ശാരീരിക അസ്വസ്ഥതതയുണ്ടായതിനെ തുടര്‍ന്ന് കമ്പനി ജീവനക്കാര്‍ റെഡ് ക്രസന്റിനെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ ഉടനെതന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരണപ്പെട്ടു. ഭാര്യ:ആയിഷാ ബീവി. മക്കള്‍: ഷെമീര്‍ ഖാന്‍, സമീറ, സബിത. 
റിയാദില്‍ ഖബറടക്കാനുള്ള നടപടികളുമായി റിയാദ് തിരുവനന്തപുരം ജില്ലാ കെഎംസിസി നേതാക്കളായ നവാസ് ബീമാ പള്ളി, നജീം അഞ്ചല്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
32 വര്‍ഷമായി ന്യൂസനയ്യയില്‍ കമ്പനി ജീവനക്കാരനായിരുന്നു . പത്തു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്.

Tags

Latest News