Sorry, you need to enable JavaScript to visit this website.

എട്ട് മാസം ഗര്‍ഭിണിയായ പ്രോഗ്രാം  മാനേജരെയും ഗൂഗിള്‍ പിരിച്ചുവിട്ടു

സാന്‍ഫ്രാന്‍സിസ്‌കോ- 12,000 ത്തോളം ജീവനക്കാരെ പൈതൃക കമ്പനിയായ ആല്‍ഫബെറ്റ് പിരിച്ചുവിട്ടിട്ട് ദിവസങ്ങളെ ആകുന്നുളളു, ഇതിനിടെ അത്യപൂര്‍വമായൊരു പിരിച്ചുവിടല്‍ വാര്‍ത്തകൊണ്ട് വീണ്ടും ശ്രദ്ധ നേടുകയാണ് ഗൂഗിള്‍. പ്രോഗ്രാം മാനേജരായ കാതെറിന്‍ വോംഗ് എന്ന യുവതിയാണ് തനിക്ക് ഗൂഗിളില്‍ നിന്നുമുണ്ടായ അനുഭവം സമൂഹമാധ്യമ പ്രൊഫൈലില്‍ വ്യക്തമാക്കിയത്. എട്ട് മാസം ഗര്‍ഭിണിയായ കാതറിന്‍ മെറ്റേണിറ്റി ലീവിന് പോകാനൊരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിപ്പ് ലഭിച്ചത്.എന്തുകൊണ്ട് തന്നെ പിരിച്ചുവിട്ടു? എന്തുകൊണ്ട് ഇപ്പോള്‍തന്നെ ഈ നടപടി ഇങ്ങനെ ചിന്തകള്‍ മനസില്‍ വന്നതായി വോംഗ് അറിയിച്ചു. ഈയിടെ പുറത്തുവന്ന പ്രകടന റിപ്പോര്‍ട്ടില്‍ വളരെ മികച്ചത് എന്നാണ് വോംഗിന് നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല പിരിച്ചുവിടാന്‍ ഗൂഗിള്‍ പരിഗണിച്ചതെന്നാണ് വോംഗ് പറയുന്നത്. 34 ആഴ്ച ഗര്‍ഭിണിയായ തനിക്ക് ഇനി മറ്റൊരു ജോലിക്ക് ഉടന്‍ ശ്രമിക്കുന്നത് അസാദ്ധ്യമാണെന്നും വോംഗ് അഭിപ്രായപ്പെടുന്നു. തന്റെ ടീം ഇപ്പോഴും പിന്താങ്ങുന്നതില്‍ നന്ദിയുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിലും പോസിറ്റീവ് ഫലമുണ്ടാക്കിയ തന്റെ ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നും കാതറിന്‍ വോംഗ് കുറിച്ചു.
 

Latest News