Sorry, you need to enable JavaScript to visit this website.

കൾച്ചറൽ ഫോറം കണ്ണൂർ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ ട്രെയിനർ സക്കീർ ഹുസൈൻ സംസാരിക്കുന്നു. 

ദോഹ- ഖത്തറിൽ ജോലി അന്വേഷിക്കുന്നവർക്കായി കൾച്ചറൽ ഫോറം കണ്ണൂർ  കല്യാശ്ശേരി മണ്ഡലവും ഖത്തർ ഹൈറിങും ചേർന്ന് നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി. നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ജോലി സാധ്യതകൾ, സിവി എങ്ങനെ തയാറാക്കാം, ഇന്റർവ്യൂ തയാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത ട്രെയിനർ സക്കീർ ഹുസൈൻ ക്ലാസെടുത്തു.  കൾച്ചറൽ ഫോറം കണ്ണൂർ ജില്ല പ്രസിഡന്റ് ശുഐബ് അബ്ദുറഹ്മാൻ  ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം കല്യാശ്ശേരി പ്രസിഡന്റ് നജ്‌ല നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് സമാപനവും നടത്തി. 
ഖത്തറിലെ മാറിവരുന്ന ജോലി സാഹചര്യങ്ങളിൽ വെബ്‌സൈറ്റുകളുടെയും സമൂഹ മാധ്യമങ്ങളുടെയും ഇടപെടലുകളും അവയുടെ ഉപയോഗത്തെക്കുറിച്ചും ഖത്തറിലെ പ്രമുഖ ഓൺലൈൻ ജോബ് പോർട്ടലായ ഖത്തർ  ഹൈറിങ് പ്രതിനിധി റഷീഖുദ്ദീൻ റഷീദ് സംസാരിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടി കൾച്ചറൽ കല്യാശ്ശേരി മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളായ സഫ്ദർ, ആയിഷ, ഖത്തർ ഹൈറിങ് എക്‌സിക്യൂട്ടീവ്‌സ് ഉബൈദ്, ഫായിസ് തുടങ്ങിയവർ നിയന്ത്രിച്ചു.
 

Tags

Latest News