ജിദ്ദ- ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റിയുടെ കീഴിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ്സുകളും ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനം പ്രധാന പ്രമേയമാക്കുന്ന വിചാര സദസ്സാണ് റെസ് പബ്ലിക എന്ന പേരിൽ നാഷനലിലെ മുഴുവൻ സോണുകളിലും ജനുവരി 26-29 തീയതികളിലായി നടക്കുന്നത്.
ഭരണ ഘടന; നിർമിതിയും നിർവഹണവും, റിപ്പബ്ലിക്: പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളുടെ രണ്ട് അവതരണങ്ങളും, അതിനോട് പ്രതികരിച്ചുകൊണ്ടുള്ള അംഗങ്ങളുടെ ഇടപെടലുമാണ് റെസ് പബ്ലികയുടെ പ്രധാന ഉള്ളടക്കം. വിദ്യാർഥികളിൽ റിപ്പബ്ലിക് ചിന്തകളും, അറിവനുഭവങ്ങളും സമാനിക്കുന്ന പ്രത്യേക പരിപാടികൾ ഉൾക്കൊള്ളുന്നതാണ് റെസ് പബ്ലിക്ക.
ജിദ്ദ സിറ്റി, യാമ്പു, മക്ക, മദീന, ജിസാൻ, അൽബഹ അസീർ, തായിഫ്, തബൂക്, ജിദ്ദ നോർത്ത് എന്നീ പത്തു സോൺ കേന്ദ്രങ്ങളിൽ പ്രമുഖർ റസ് പബ്ലിക്ക ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ഭാരവാഹികളായ സി.പി നൗഫൽ മുസ്ലിയാർ, മൻസൂർ ചുണ്ടമ്പറ്റ, നിയാസ് കാക്കൂർ, കലാലയം സാംസ്കാരിക വേദി ഭാരവാഹികളായ ബഷീർ നൂറാനി, സദഖത്തുള്ള. എം, ഇസ്ഹാഖ് ഖാദിസിയ്യ, മജീദ് അശ്റഫി, അനസ് ജൗഹരി, ഹകീം അശ്റഫി എന്നിവർ സംബന്ധിച്ചു.






