അനധികൃത ടെൻഡുകൾ നീക്കം ചെയ്യുന്നു

അനധികൃത ടെൻഡിൽ നഗരസഭ നോട്ടീസ് പതിച്ചിരിക്കുന്നു.

തുറൈഫ്- നഗരത്തിനകത്തും സമീപങ്ങളിലുള്ള മരുഭൂമിയിലും ലൈസൻസ് ഇല്ലാതെ സ്ഥാപിച്ച ടെൻഡുകൾ നീക്കം ചെയ്യുന്നതോടൊപ്പം ഉടമസ്ഥർക്കെതിരെ നിയമ ലംഘനത്തിനു തുടർ നടപടികളും സ്വീകരിച്ചു തുടങ്ങി. സുരക്ഷ കാരണങ്ങളും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന്റെ ഭാഗമായാണ് നടപടി. 325 അനധികൃത ടെൻഡുകളാണ് കണ്ടെത്തിയത്. മിക്ക സ്വദേശി കുടുംബങ്ങളും മരുഭൂമിയിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ ലൈസൻസ് എടുത്ത് ടെൻഡ് വെച്ചിട്ടുണ്ട്.  5000 റിയാൽ മുതൽ 20,000 റിയാൽ വരെ വിലയുള്ള വിവിധ ഇനം ടെൻഡുകൾ ഇവിടെ ഉണ്ട്. ഇവ നഗരസഭ നീക്കം ചെയ്താൽ തിരികെ കിട്ടാൻ പിഴയും നടപടികളും നേരിടേണ്ടി വരും.

Tags

Latest News