ജിദ്ദ- ഫുട്‌ബോൾ ഫ്രണ്ട്ഷിപ് കൂട്ടായ്മയും സമാ യുനൈറ്റഡ് ട്രെഡിങ് കമ്പനിയും സംയുക്തമായി രണ്ടാഴ്ചകളിലായി ജിദ്ദ ശബാബിയ സ്‌റ്റേഡിയത്തിൽ നടത്തിയ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സീനിയർ വിഭാഗത്തിൽ അറീന പുളിക്കൽ ഇത്തിഹാദ് എഫ്‌സി ചാമ്പ്യൻമാരായി. ബാഹി ബർഗർ ബി.എഫ്.സിയാണ് റണ്ണേഴ്‌സ് അപ്.
നാലു വീതം ജൂനിയർ ടീമുകളെയും വെറ്ററൻസ് ടീമുകളെയും, 8 സീനിയർ ടീമുകളെയും പങ്കെടുപ്പിച്ചായിരുന്നു മത്സരം. ജൂനിയർ മത്സരത്തിൽ ബദർ അൽ തമാം വിന്നേഴ്‌സും ഗാലക്‌സി ഇലവൻ റണ്ണേഴ്‌സും, വെറ്ററൻസ് മത്സരത്തിൽ ഏഷ്യൻ ടൈംസ് ഷറഫിയ വിന്നേഴ്‌സും അമിഗോസ് എഫ്.സി റണ്ണേഴ്‌സും ആയി.
ഫൈനൽ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സമാ യുനൈറ്റഡ് മാനേജിങ് ഡയറക്ടർ ശംസിദ് പാലക്കോടൻ നിർവഹിച്ചു. ജൂനിയർ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും ബദർ തമാമിന്റെ ഇശാനെം തെരഞ്ഞെടുത്തു. മികച്ച ഡിഫണ്ടറായി ഷഹീനെയും മികച്ച ഫോർവേഡായി യദുവിനെയും തെരഞ്ഞെടുത്തു. ഇരുവരും ഗാലക്‌സി ഇലവന്റെ കളിക്കാരാണ്.
വെറ്ററൻസ് മത്സരത്തിലെ മികച്ച കളിക്കാരനായി ഏഷ്യൻ ടൈംസിന്റെ നൗഷാദും മികച്ച ഗോൾ കീപറായി ആദമിനെയും മികച്ച ഡിഫൻഡറായി അമിഗോസ് എഫ്‌സിയുടെ അസ്‌കറിനെയും മികച്ച ഫോർവേഡായി എഷ്യൻ ടൈംസ്‌ന്റെ സാജിദിനെയും തെരഞ്ഞെടുത്തു.
സീനിയർ ഫൈനലിലെ മികച്ച കളിക്കാരനായി ഇത്തിഹാദ് എഫ്‌സിയുടെ ഗോൾ കീപ്പർ സറഫുവും മികച്ച ഡിഫണ്ടറായി ബാഹി ബർഗർ ബിഎഫ്‌സിയുടെ ആഷിക് പുലാമന്തോളും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി ബിഎഫ്‌സിയുടെ ഫസലിനെയും മികച്ച ഫോർവേഡായി ഇത്തിഹാദ് എഫ്‌സിയുടെ സമാൻ കൊച്ചുവിനെയും തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ജിദ്ദ ഫുട്‌ബോൾ ഫ്രണ്ട്ഷിപ് കൂട്ടായ്മ അംഗങ്ങളുടെ സാന്നിധ്യത്തിൽ ശംസിദ് പാലക്കോടൻ, സലീം മമ്പാട്, ഷാഫി പവർ ഹൗസ്, നിഷാബ് വയനാട്, ഫാറൂഖ് അൽ സാമിർ, ജലാൽ, നിഷാദ് താമരശ്ശേരി, ശിഹാബ് ഇല്ലിക്കൽ, ശരീഫ് കണ്ണമംഗലം, സാഹിർ നെല്ലിക്കുത്, അബു സൂക്ഗുറാബ്, സാദിഖ് നിലമ്പൂർ, ഹനീഫ, ഹിഫ്‌സു റഹ്മാൻ, നൗഷാദ് ചാത്തല്ലൂർ, റാഫി ബീമാപ്പള്ളി, സാജിർ, ഡോ. ഇന്ദു, റസാക്ക് സമാ യുനൈറ്റഡ്, അഷ്ഫാർ, സക്കീർ എന്നിവർ ചേർന്ന് നൽകി.
ഇസ്ഹാഖ് പരപ്പനങ്ങാടി, ഷാഹുൽ ഹമീദ് പുളിക്കൽ, ഫൈസൽ കാളികാവ്, റിഷാദ്, റിയാസ് സോക്കർ, ശരീഫ് ചക്കര, ഫൈഹ ശിഹാബ്, ബിഎഫ്‌സി സമീർ, ഓസ്‌കാർ സഹൂർ, ജബ്ബാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫൈനലിലെ വിജയികളായ അറീന പുളിക്കൽ ഇത്തിഹാദ് എഫ്‌സി ക്യാപ്റ്റൻ റിനീഷിനെ ബിഷ്ത്തണിയിപ്പിച്ചതും നാട്ടിൽ നിന്നു കൊണ്ടുവന്ന പ്രത്യേക വിന്നേഴ്‌സ് ട്രോഫി നൽകിയതും ശ്രദ്ധേയമായി.






