ഭാരത് ജോഡോ യാത്ര രാജ്യത്തിന് നഷ്ടപ്പെട്ട ജനാധിപത്യ  മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ -അഡ്വ. ബി.ആർ.എം. ഷഫീർ

ജിദ്ദ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ അഡ്വ. ബി.ആർ.എം. ഷഫീർ സംസാരിക്കുന്നു.

ജിദ്ദ- ബി.ജെ.പി ഭരണത്തിനു കീഴിൽ  രാജ്യം അന്ധകാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും, മതേതര പൈതൃകങ്ങളെയും, സഹിഷ്ണുതയെയും, സാഹോദര്യത്തെയും  തിരിച്ചുപിടിക്കാനുള്ള  വലിയ പോരാട്ടമാണെന്ന്  കെ.പി.സി.സി  സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ  പറഞ്ഞു. 
ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ മുഖ്യാത്ഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വെറുപ്പിന്റെ  വിത്ത് വിതയ്ക്കുന്ന സംഘപരിവാർ രാഷ്ട്രീയം ഇന്ത്യയിൽ കൊടികുത്തി വാഴുമ്പോൾ, എല്ലാവരെയും സമഭാവനയോടു കൂടി കാണുന്ന, ചേർത്തുപിടിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്. ഇന്ത്യയിൽ സംഘപരിവാരങ്ങളോട് സന്ധി ചെയ്യാത്ത, മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും നെഹ്‌റു കുടുംബവും. വർഗീയമായ ഒരു ചിന്ത പോലും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാവാൻ പാടില്ലെന്ന് അദ്ദേഹം കുട്ടിച്ചേർത്തു. 


ഇന്ത്യയിൽ പലതവണ പരീക്ഷിച്ചു പരാജയപ്പെടുകയും  ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ  വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്ത പഴയ മൂന്നാം മുന്നണിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം  അന്ധമായ കോൺഗ്രസ് വിരോധം മൂലമാണ്. പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളും അതിന് നേതൃത്വം നൽകുന്നത് അവരുടെ രാഷ്ട്രീയ കാപട്യത്തെയാണ് തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസ് വക്താവു കൂടിയായ അദ്ദേഹം പറഞ്ഞു.
ഷറഫിയ അൽ കറം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും വിവിധ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. തിരുവനന്തപുരം ജില്ല  പ്രസിഡന്റ് അസ്ഹാബ് വർക്കല അധ്യക്ഷത വഹിച്ച.  ഒ.ഐ.സി.സി റീജണൽ  കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ, മിർസാ ശരീഫ്, സോഫിയ സുനിൽ, അബൂബക്കർ ദാദാബായ് ട്രാവൽസ്, സാദിക്കലി തുവ്വൂർ, എ.പി കുഞ്ഞാലി ഹാജി, അലി തേക്ക്‌തോട്,   മാമദു പൊന്നാനി, നസീർ വാവക്കുഞ്ഞ് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഫസലുള്ള വെള്ളുവമ്പാലി, നാസുമുദ്ദീൻ മണനാക്ക്, ഷാനിയാസ് കുന്നിക്കോട് ആമിന മുഹമ്മദ്, അസ്ഹാബ് വർക്കല, മൗഷിമി ഷരീഫ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 


പ്രവർത്തന റിപ്പോർട്ട് നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക് അവതരിപ്പിച്ചു. ശബരിമല സേവന കേന്ദ്രം പ്രവർത്തന ഫണ്ട് സേവന കേന്ദ്ര കൺവീനർ അനിൽ കുമാർ പത്തനംതിട്ടക്ക് കൈമാറി. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പുതിയ അംഗത്വ അപേക്ഷകൾ റീജണൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ ഏറ്റുവാങ്ങി. 
തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികളായ  ഷംനാദ് കണിയാപുരം, നവാസ് ബീമാപള്ളി, മൗഷിമി ഷരീഫ്  തുടങ്ങിയവർ സംസാരിച്ചു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീർ നദ്‌വി സ്വാഗതവും ട്രഷറർ അബൂബക്കർ തിരുവനന്തപുരം നന്ദിയും പറഞ്ഞു. 
നജീബ് ഖാൻ വെഞ്ഞാറമൂട്, അൻസർ വർക്കല, അൻവർ കല്ലമ്പലം, ഷാനു കരമന, ഷരീഫ് പള്ളിക്കൽ, മുഹ്‌സിൻ മണനാക്ക്, ഹുസൈൻ മണക്കാട്, സഫീറലി മടവൂർ, സുൽഫിക്കർ, സാബിർ കോരാണി, സുഭാഷ് വർക്കല, മൻസൂർ പനവൂർ, മനോജ് നെയ്യാറ്റിൻകര, വിവേക് വലിയവിള, സജീർ അണ്ടൂർകോണം, റാഷിദ്, നിഷാദ്, തരുൺ, സുൽഫി വർക്കല, വനിത അംഗങ്ങളായ  സുനിത നാസിറുദ്ദീൻ, സനൂജ ഹുസൈൻ, റംല സജീർ, സൗമ്യ അബൂബക്കർ, സൗമ്യ വിവേക്, സുമയ്യ ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഒ.ഐ.സി.സി തിരുവനന്തപുരം  ജില്ല കമ്മിറ്റി മഹിള വേദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ  അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറെ ഹൃദ്യമായി. ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്ന ഗാനസന്ധ്യയും അരങ്ങേറി. 

Tags

Latest News