ദുബായ് പേള്‍ പൊളിക്കല്‍ തുടങ്ങി, ഭൂമി കുലുങ്ങിയെന്ന് നാട്ടുകാര്‍

ദുബായ്- 22 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ദുബായ് പേള്‍ എന്ന മിക്‌സഡ് യൂസ് പ്രോജക്ട് പൊളിച്ചുനീക്കുന്നു. തിങ്കളാഴ്ച രാവിലെ സൈറ്റില്‍നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തു.

73 നിലകളുള്ള നാല് ടവറുകള്‍ ഉള്‍ക്കൊള്ളുന്ന, മുകളില്‍ ഒരു 'സ്‌കൈ പാലസ്' ബന്ധിപ്പിക്കുന്ന 'പ്രീമിയം ബ്രാന്‍ഡഡ് വസതികള്‍, ലോകോത്തര ഹോട്ടലുകള്‍, വിനോദ സൗകര്യങ്ങള്‍' എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു പദ്ധതി.

പൊളിക്കലില്‍ ഭൂചലനം അനുഭവപ്പെട്ടതായി ചില താമസക്കാര്‍ പറഞ്ഞു. എന്നാല്‍ യു.എ.ഇയില്‍ ഇതുവരെ ഭൂചലനമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) നിഷേധിച്ചു.

 

Latest News