ജിദ്ദ- മലര്‍വാടി ജിദ്ദ നോര്‍ത്ത് ഈ മാസം 28 ന് വിപുലമായ ബാലോത്സവം സഘടിപ്പിക്കുന്നു. കിലോ മൂന്ന് മക്കാ റോഡ് അല്‍ മജ്ദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ പത്ത് വരെയാണ് പരിപാടി.
കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ബാലോത്സവത്തില്‍ കുട്ടികള്‍ക്ക് വിവിധ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്ന് കാറ്റഗറികളിലായാണ് കുട്ടികള്‍ക്ക് കളിയും കാര്യവുമുള്ള മത്സരങ്ങള്‍. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന സായാഹ്നമാണ് ഒരുക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയും ജിദ്ദയിലെ മുന്‍ അധ്യാപികയുമായ എ.റഹ്മത്തുന്നിസ കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)