രണ്ടാം വിവാഹശേഷവും രാധികയും  ആദ്യഭാര്യയും നല്ല സുഹൃത്തുക്കള്‍- ശരത് കുമാര്‍ 

ചെന്നൈ-തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരദമ്പതികളാണ് ശരത്കുമാറും രാധികയും. തമിഴ്, മലയാളം സിനിമകളിലൂടെ ഇരുവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇരുവരും ആദ്യ വിവാഹത്തില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ജീവിതത്തില്‍ ഒന്നിക്കുന്നത്. എങ്കിലും ആദ്യഭാര്യയും കുടുംബവുമായും ഇപ്പോഴും നല്ല ബന്ധമാണ് രാധികയും താനും പുലര്‍ത്തുന്നതെന്ന് ശരത് കുമാര്‍ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
നല്ല സുഹൃത്തുക്കള്‍ക്ക് നല്ല ഇണകളാകാനും കഴിയുമെന്ന തോന്നലിലാണ് രാധികയുമായി വിവാഹം ചെയ്യുന്നത്. വിവാഹശേഷം ആദ്യഭാര്യയും രാധികയും നല്ല സുഹൃത്തുക്കളാണ്. എന്റെ കുട്ടികളെ രാധിക ചേര്‍ത്തുനിര്‍ത്താറുണ്ട്. വരലക്ഷ്മിയുടെ അമ്മ എന്ന നിലയില്‍ ആദ്യ ഭാര്യയായ ഛായ ദേവിയെ മാറ്റി നിര്‍ത്താറില്ല. വരലക്ഷ്മി സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചപ്പോഴും ആദ്യം എന്റെ അനുവാദം ചോദിക്കണമെന്നാണ് പറഞ്ഞത്. വരലക്ഷ്മിയോട് അതൊന്നും നടക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അന്ന് രാധികയും വരലക്ഷ്മിയുടെ അമ്മയും ഒന്നിച്ച് വന്ന് അവള്‍ അഭിനയിച്ചാലെന്താണ്‍ കുഴപ്പമെന്ന് ചോദിച്ചു. അത്രത്തോളം കുടുംബത്തെ രാധിക ചേര്‍ത്തുനിര്‍ത്തൂന്നുണ്ട്. 2001ലാണ് രാധികയും ശരത് കുമാറും വിവാഹിതരായത്. രാധികയുടെ മൂന്നാമത്തെയും ശരത് കുമാറിന്റെ രണ്ടാമത്തെയും വിവാഹമായിരുന്നു ഇത്. ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യഭാര്യ. മലയാള സിനിമാതാരവും സംവിധായകനും ആയിരുന്ന പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് 1990ല്‍ ബ്രിട്ടീഷുകാരനായ റിസ്ഷാര്‍ഡ് ഹാര്‍ഡ്‌ലിയെയും രാധിക വിവാഹം കഴിച്ചു. ഈ അന്ധത്തില്‍ ഒരു മകളുണ്ട്. നിലവില്‍ രാധികയ്ക്കും ശരത് കുമാറിനും രാഹുല്‍ എന്നൊരു മകനുണ്ട്.


 

Latest News