ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമന് വാര്‍ധക്യത്തില്‍ വീണ്ടും വിവാഹം, കൗമാരക്കാരെന്ന് വരന്‍

ലോസ് ആഞ്ചലസ്- ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമനെന്ന് അറിയപ്പെടുന്ന എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ തൊണ്ണൂറ്റി മൂന്നാം വയസ്സില്‍ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 63 കാരി അങ്ക ഫൗറിനെ ജീവിതസഖിയാക്കിയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം വിവാഹത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
1969ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ഇദ്ദേഹം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. പ്രായം 93 ആണെങ്കിലും ഞങ്ങള്‍ ഇപ്പോഴും കൗമാരപ്രായക്കാരെ പോലെയാണെന്ന് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം  കുറിച്ചു. ആല്‍ഡ്രിന്‍ മുമ്പ് മൂന്ന് വിവാഹങ്ങള്‍ കഴിച്ച് വിവാഹമോചനം നേടിയിട്ടുണ്ട്. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തി 19 മിനിറ്റിന് ശേഷമാണ് ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. ലോസ് ആഞ്ചലസില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്നും ഡോ.ബുസ് ആല്‍ഡ്രിന്‍ കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News