Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ഒരു ചോദ്യം; എന്തുകൊണ്ട് ഇത്രയധികം സൗദി പൗരന്മാര്‍ക്ക് നാളെ ജന്മദിനം

റിയാദ്- ജനനതിയ്യതി അറിയാത്തവരുടെ ജന്മദിനമായി റജബ് ഒന്ന് വീണ്ടുമെത്തി. സൗദി അറേബ്യയിലെ ഒരു വലിയൊരു വിഭാഗം പൗരന്മാരുടെ ജന്മദിനമാണിന്ന്. അമ്പതുകള്‍ക്കപ്പുറം പ്രായമുള്ളവര്‍ക്കെല്ലാം ഹിജ്‌റ വര്‍ഷം റജബ് ഒന്നിനാണ് അവരുടെ രേഖകളില്‍ ജന്മദിനം കാണിച്ചിരിക്കുന്നത്.
നമ്മുടെ നാട്ടിലെന്ന പോലെ സൗദി അറേബ്യയിലും ഒരു കാലത്ത് ജന്മദിനം കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും പെന്‍ഷന്‍ നിശ്ചയിക്കാനും പ്രായം കാണിക്കല്‍ ആവശ്യമായി വന്നു. എണ്‍പതുകള്‍ക്ക് മുമ്പ് സിവില്‍ അഫയേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയപ്പോള്‍ പലര്‍ക്കും ജനനതിയ്യതി അറിയില്ലെന്ന പരാതിയുയര്‍ന്നു. ഈ വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്താണ് ഹിജ്‌റ വര്‍ഷത്തിലെ മധ്യതിയ്യതി ജനനതിയ്യതിയായി നിശ്ചയിച്ചത്. ഇതനുസരിച്ച് സിവില്‍ അഫയേഴ്‌സ് വകുപ്പ് എല്ലാവരുടെയും ജന്മദിനം റജബ് ഒന്നായി രേഖപ്പെടുത്തുകയും ചെയ്തു.
റജബ് ഒന്ന് ജന്മദിനമായി കണക്കാക്കിയതിനാല്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിക്കുന്നതും റജബ് ഒന്നിനു തന്നെയാണ്. ഇതാണ് ഈ തിയ്യതിയില്‍ കൂടുതല്‍ പേര്‍ സൗദി സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പെന്‍ഷന്‍ ആകാന്‍ കാരണം. ജനനതിയ്യതി കൃത്യമായി അറിയാത്തതിനാനാലാണ് സൗദിയില്‍ ജന്മദിനം ആഘോഷിക്കുന്ന പതിവില്ലാതെ പോയതതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്ന് ജനനത്തിയ്യതിയും സമയവും അതത് ആശുപത്രികള്‍ തന്നെ സിവില്‍ അഫയേഴ്‌സ് വകുപ്പിന് നേരിട്ട് അറിയിക്കുകയാണ്. പിന്നീട് അബ്ഷിര്‍ വഴി അപേക്ഷിച്ചാല്‍ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News