സദാചാര ഗുണ്ടായിസം: കോട്ടയത്ത് ദമ്പതികളെ ആക്രമിച്ചവര്‍ പിടിയില്‍

കോട്ടയം - സദാചാര ഗുണ്ടായിസം കാട്ടി മുണ്ടക്കയം ബസ് സ്റ്റാന്റില്‍ കുഞ്ഞുമായി നിന്ന ദമ്പതികളെ ആക്രമിച്ച മൂന്നുപേര്‍ പിടിയിലായി.മുണ്ടക്കയത്ത് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍വശം വച്ച് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍  മുണ്ടക്കയം പാര്‍ത്ഥസാരഥി അമ്പലം ഭാഗത്ത് കിഴക്കേമുറിയില്‍ വീട്ടില്‍ റഷീദ് മകന്‍ ഷാഹുല്‍ റഷീദ് (24), മുണ്ടക്കയം ചെളികുഴി ഭാഗത്ത് കിഴക്കേമുണ്ടക്കല്‍ വീട്ടില്‍ രവീന്ദ്രന്‍ മകന്‍ രാജീവ് കെ.ആര്‍(22), കോരുത്തോട് കണ്ണങ്കയം റോഡ് ഭാഗത്ത് പുതുമന്ദിരത്തില്‍ വീട്ടില്‍ ശശി മകന്‍ അനന്തു പി.ശശി (25) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.  

ശനിയാഴ്ച്ച രാത്രി 11 മണിയോടുകൂടി മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാന്റിന് മുന്‍വശം കട്ടപ്പനയ്ക്ക് പോകുവാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന  യുവതിയെയും ഭര്‍ത്താവിനെയും യുവതിയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ  സംസാരത്തെ തെറ്റിദ്ധരിച്ച്  ഇവര്‍ മൂവരും  ചേര്‍ന്ന് യുവതിയുമായി കയര്‍ക്കുകയും ചീത്തവിളിക്കുകയും, കയ്യില്‍ കരുതിയിരുന്ന ഹെല്‍മെറ്റ് കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.  ഇത് തടയാന്‍ ചെന്ന ഭര്‍ത്താവിനെ  മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News