ജിസാന്‍ ലക്ഷ്യമിട്ട ഹൂത്തി മിസൈല്‍ സൗദി സേന തകര്‍ത്തു

ജിസാന്‍ - ജിസാനു നേരെ യെമനില്‍നിന്ന് മിസൈല്‍ ആക്രമണ ശ്രമം. ഇന്നലെ പുലര്‍ച്ചെ 1.54 ന് ആണ് ജിസാനു നേരെ ഹൂത്തി മിലീഷ്യകള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സൗദി സൈന്യം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് ഹൂത്തികളുടെ മിസൈല്‍ തകര്‍ത്തു. യെമനിലെ സഅ്ദയില്‍ നിന്നാണ് ജിസാനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ ജനവാസ പ്രദേശങ്ങളില്‍ ചിതറിത്തെറിച്ചു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.

Latest News