ആരാധ്യ അമ്മയോളം  വളര്‍ന്നുവെന്ന് ആരാധകര്‍

മുംബൈ-ചാരനിറം സല്‍വാര്‍ സ്യൂട്ട് അണിഞ്ഞ് ആരാധ്യ. പച്ച നിറം സല്‍വാര്‍ സ്യൂട്ടില്‍ അമ്മ ഐശ്വര്യ റായ്. അമ്മയോളം വളര്‍ന്നുവെന്ന് ആരാധകര്‍. വ്യവസായ പ്രമുഖന്‍ അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയത്തിന് അമ്മയോടൊപ്പം എത്തിയ ആരാധ്യയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു. ഐശ്വര്യ റായിയുടെ യാത്രകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് ആരാധ്യ. പൊതു പരിപാടികളിലും ഐശ്വര്യയുടെ കൈപിടിച്ച് ആരാധ്യ എത്താറുണ്ട്. ധീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ആരാധ്യ പഠിക്കുന്നത്. 2002ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011ല്‍ ആണ് ആരാധ്യയുടെ ജനനം. ബോളിവുഡിലേക്ക് ആരാധ്യയുടെ പ്രവേശം ഉണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്.


 

Latest News