അൽബഹ- മലപ്പുറം വടക്കാങ്ങര പഴയ ജുമാ മസ്ജിദിന് സമീപം പരേതനായ അമ്പലക്കുത്ത് കാദർ ഹാജിയുടെ മകൻ അബൂബക്കർ(63) അൽബാഹയിൽ നിര്യാതനായി. മഖ്വയിലെ അൽ ശാതി മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ കാക്കാമൂലക്കൽ. മക്കൾ: 1. സൈനുൽ ആബിദ് (ജിദ്ദ), ഇഫ്ര, റിസ്ല. മരുമക്കൾ: ഷഹാന നസ്റിൻ വാളക്കുണ്ടിൽ(പടിഞ്ഞാറ്റുംമുറി). അബ്ദുൽ അസീസ് പുളിയക്കുത്ത് (പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ) അനീസ് മേലെ പീടികക്കൽ കാച്ചിനിക്കാട് (വടക്കാങ്ങര ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ). മയ്യിത്ത് അൽ ബാഹയിൽ മറവു ചെയ്യും.






