സൗദിയിൽ അഴിമതി വിരുദ്ധ അതോറിറ്റിക്ക് 40,000 ലേറെ പരാതികൾ

റിയാദ് - അഴിമതി വിരുദ്ധ അതോറിറ്റിക്ക് കഴിഞ്ഞ വർഷം 43,181 പരാതികൾ ലഭിച്ചതായി കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കി. ഇതിൽ 23,046 എണ്ണം അതോറിറ്റി അധികാര പരിധിയിൽ വരുന്നവയും ശേഷിക്കുന്നവ മറ്റു വകുപ്പുകളുടെ അധികാര പരിധിയിൽ പെട്ടവയുമായിരുന്നു. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് റിയാദ് പ്രവിശ്യയിൽ നിന്നാണ്. റിയാദിൽ നിന്ന് 13,787 പരാതികൾ ലഭിച്ചു. ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് ഉത്തര അതിർത്തി പ്രവിശ്യയിൽ നിന്നായിരുന്നു. ഇവിടെ നിന്ന് ആകെ 516 പരാതികൾ മാത്രമാണ് കഴിഞ്ഞ വർഷം ലഭിച്ചത്.
മക്ക പ്രവിശ്യയിൽ നിന്ന് 8735 ഉം കിഴക്കൻ പ്രവിശ്യയിൽ നിന്ന് 4383 ഉം അസീറിൽ നിന്ന് 404 ഉം ജിസാനിൽ നിന്ന് 2562 ഉം മദീനയിൽ നിന്ന് 2236 ഉം തബൂക്കിൽ നിന്ന് 1484 ഉം അൽഖസീമിൽ നിന്ന് 1470 ഉം ഹായിലിൽ നിന്ന് 1285 ഉം അൽജൗഫിൽ നിന്ന് 930 ഉം അൽബാഹയിൽ നിന്ന് 917 ഉം നജ്‌റാനിൽ നിന്ന് 848 ഉം പരാതികൾ കഴിഞ്ഞ കൊല്ലം ലഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിക്ക് കഴിഞ്ഞ വർഷം ലഭിച്ച പരാതികളിൽ 63.2 ശതമാനം കൈക്കൂലിയുമായി ബന്ധപ്പെട്ടവയും 12.6 ശതമാനം ഔദ്യോഗിക പദവി ദുർവിനിയോഗവുമായി ബന്ധപ്പെട്ടവയും 3.9 വ്യാജ രേഖ നിർമാണവുമായി ബന്ധപ്പെട്ടവയും 1.3 ശതമാനം പൊതുപണം പാഴാക്കിയതുമായി ബന്ധപ്പെട്ടവയും 0.9 ശതമാനം പൊതുപണം ദുർവ്യയം ചെയ്തതുമായി ബന്ധപ്പെട്ടവയും 6.4 ശതമാനം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടവയും 3.7 ശതമാനം കരാറുകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടവയും 2.4 ശതമാനം വെട്ടിപ്പുകളുമായി ബന്ധപ്പെട്ടവയും 1.7 ശതമാനം അഴിമതിയുമായി ബന്ധപ്പെട്ട പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടവയും 3.1 ശതമാനം അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ടവയും 0.8 ശതമാനം മോശം പെരുമാറ്റവും ബലപ്രയോഗവുമായും ബന്ധപ്പെട്ടവയുമായിരുന്നു.
പരാതികളിൽ 49 ശതമാനം ഏകീകൃത നമ്പറായ 980 വഴിയും 20 ശതമാനം ഇ-മെയിലും 16 ശതമാനം പരാതിക്കാർ നേരിട്ട് ഹാജരായും ആറു ശതമാനം വെബ്‌സൈറ്റ് വഴിയും അഞ്ചു ശതമാനം തപാൽ വഴിയും നാലു ശതമാനം ഫാക്‌സും കമ്പിയും വഴിയുമാണ് ലഭിച്ചത്.

Tags

Latest News