Sorry, you need to enable JavaScript to visit this website.

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു

തിരുവനന്തപുരം- കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി നൽകിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും രാജി നൽകി. 
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ  ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെയ്ക്കണമെന്ന്  ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിലായിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി  സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കമ്മീഷൻ അന്വേഷണം തുടരുകയാണ്.
 

Latest News