പൂച്ചയെ മോഷ്ടിച്ചെന്ന സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊന്നു

ലക്‌നൗ- വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം പ്രവാവുകളെ കൊലപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത് ഉത്തര്‍പ്രദേശിലെ താന സദര്‍ ബസാറില്‍ നിന്ന്. തന്റെ പൂച്ചയെ അയല്‍വാസി മോഷ്ടിച്ചെന്ന സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെയാണ് യുവാവ് വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തന്റെ വളര്‍ത്തു പൂച്ചയെ കാണാതായതോടെ അയല്‍വാസി അലി അതിനെ കൊലപ്പെടുത്തിയെന്ന സംശയമുണ്ടായതോടെ ആബിദ് തീറ്റയില്‍ വിഷം നല്‍കി അലിയുടെ പ്രാവുകളെ കൊല്ലുകയായിരുന്നു. അലിക്ക് 78  പ്രാവുകളാണുള്ളത്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്. പ്രാവുകള്‍ക്കുളള തീറ്റയിലാണ് ആബിദ് വിഷം കലര്‍ത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രാവുകള്‍ കൂട്ടത്തോടെ ചത്തതോടെ സംശയം തോന്നിയ അലി തീറ്റ പരിശോധിച്ചപ്പോഴാണ് അതില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആബിദ് പിടിയിലാവുകയായിരുന്നു.  ആബിദ് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

വിഷം ഉള്ളില്‍ ചെന്ന് നിരവധി പ്രാവുകള്‍ ഗുരുതരാവസ്ഥയിലാണ്. ചത്ത പ്രാവുകളെ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു.

Tags

Latest News