യാമ്പു യുനീക് എഫ്.സി ജീവകാരുണ്യ ഫണ്ടിലേക്ക് സഹായം നൽകി

വൈ.എം.എ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് യാമ്പു യുനീക് എഫ്.സി സമാഹരിച്ച തുക സലീം വേങ്ങര, അജോ ജോർജ് എന്നിവർക്ക് ക്ലബ് ഭാരവാഹികൾ കൈമാറുന്നു.

യാമ്പു- യുനീക് എഫ്.സി, റദ്‍വ ഫ്ലഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒന്നാമത് യുനീക് അറബ് കപ്പ് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം യാമ്പു മലയാളി അസോസിയേഷൻ (വൈ.എം.എ) നന്മ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് നൽകി മാതൃകയായി. വൃക്ക, അർബുദ രോഗികളെ സഹായിക്കുന്ന വൈ.എം.എയുടെ സഹായ നിധിയിലേക്കാണ് യാമ്പു യൂനീക് എ.ഫ്‌സിയുടെ കൈത്താങ്ങ്. 
യാമ്പു ടൊയോട്ട തനിമ ഹാളിൽ നടന്ന പരിപാടിയിൽ വൈ.എം.എ പ്രസിഡന്റ് സലീം വേങ്ങര, നന്മ യാമ്പു കൺവീനർ അജോ ജോർജ് എന്നിവർക്ക് യൂനീക് എഫ്.സി ഭാരവാഹികൾ തുക കൈമാറി. സലീം വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാനവാസ് മസ്‌കൻ വണ്ടൂർ, എ.പി സാക്കിർ, അബ്ദുറഹീം കരുവന്തിരുത്തി എന്നിവർ ആശംസാ പ്രസംഗം നടത്തി. അജോ ജോർജ് സ്വാഗതവും സിദ്ദീഖുൽ അക്ബർ നന്ദിയും പറഞ്ഞു. 
യുനീക് എഫ്.സി അംഗങ്ങളായ ഷൈജൽ വണ്ടൂർ, സൈനുൽ ആബിദ് മഞ്ചേരി, സുഹൈൽ വണ്ടൂർ, അലി മഞ്ചേരി, ഷിയാസ് ഒറ്റത്തറ, സഫീൽ കടന്നമണ്ണ, സനീൻ വണ്ടൂർ, ഷാജഹാൻ വണ്ടൂർ, ജംഷീദ് വണ്ടൂർ, നിസാർ നിലമ്പൂർ, മഹ്‌റൂഫ് കവളമുക്കട്ട, ഹാരിസ് വണ്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News