അമ്മയുടെ കൂട്ടുകാരന്‍ അക്രമിയായി, പോക്‌സോ കേസില്‍ ആറു കൊല്ലം അകത്ത്

തൃശൂര്‍ -  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ കൂട്ടുകാരനെ  ആറു കൊല്ലം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചു. തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി വയസ്സുള്ള  പാട്ടത്തില്‍ വിനയനെയാണ് (39) തൃശൂര്‍ ഒന്നാം അഡീഷണല്‍  ജില്ലാ ജഡ്ജ് പി.എന്‍. വിനോദ്  പോക്‌സോ ആക്ട് പ്രകാരം ശിക്ഷിച്ചത്.
2018 മെയ്  മുതല്‍ ജൂലൈ  വരെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
15 വയസ്സുകാരിയായ കുട്ടിയുടെ പിതാവ് നാട്ടില്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്തായ പ്രതി വീട്ടില്‍ സ്ഥിരമായി വരികയും കുഞ്ഞിനെ പലപ്പോഴും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
അമ്മയോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുട്ടി സ്‌കൂളിലെ ഹെഡ്മിസ്ട്രസിനെ വിവരങ്ങള്‍ ധരിപ്പിക്കുകയും, ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പേരാമംഗലം പോലീസ് കേസെടുത്ത് കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ഷെല്‍ട്ടല്‍ ഹോമിലാക്കി. വിവരങ്ങള്‍ അറിഞ്ഞ പിതാവ് നാട്ടിലെത്തുന്നതും പോലീസ് നടപടികളെയും ഭയന്നു കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു.  പ്രതിക്കെതിരെ വിചാരണ പൂര്‍ത്തിയാക്കിയ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News