വീടുകയറി വെട്ടും, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് എ.എസ്.ഐയുടെ ഭീഷണി

തിരുവനന്തപുരം- ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എ.എസ്.ഐ ജയനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിന് നേരെ ഭീഷണി മുഴക്കിയത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കി.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ തിരുവനന്തപുരം മംഗലപുരം സ്‌റ്റേഷനില്‍ സ്വീപ്പര്‍ ഒഴികെ ബാക്കി 31 പോലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ എസ്എച്ച് ഒ സജേഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പോലീസുകാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ബാക്കിയുള്ളവരെ സ്ഥലമാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News