റിമി ടോമിയും സംഘവും റിയാദിൽ

റിയാദ് എയർപോർട്ടിലെത്തിയ റിമി ടോമിയെ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ബൊക്കെ നൽകി സ്വീകരിക്കുന്നു. 

റിയാദ്- കേളി കലാ സാംസ്‌കാരിക വേദി 22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയിൽ പങ്കെടുക്കുന്നതിന് റിമി ടോമിയും 
സംഘവും റിയാദിൽ എത്തി. റിയാദ് അൽഹയർ അൽ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികൾ. വൈകുന്നേരം 7.30 ന് ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് ഒരുക്കി. പിന്നണി ഗായകരായ ശ്രീനാഥ്, നിഖിൽ, ശ്യാംപ്രസാദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Tags

Latest News